Post Category
വാളയാർ ചെക്പോസ്റ്റ് വഴി 1609 പേർ കേരളത്തിലെത്തി
ഇതര സംസ്ഥാനങ്ങളിൽ
നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് ( ജൂൺ നാലിന് വൈകിട്ട് 6 വരെ) 1609 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.944 പുരുഷൻമാരും 436 സ്ത്രീകളും 229
കുട്ടികളുമുൾപ്പെടെയുള്ളവർ 487 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 361 കാറുകൾ, 61 ഇരുചക്രവാഹനങ്ങൾ, 8 ട്രാവലറുകൾ,45 മിനി ബസുകൾ, 7 ആംബുലൻസുകൾ, 5 ഓട്ടോറിക്ഷകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
date
- Log in to post comments