എംപി ഫണ്ട് അനുവദിച്ചു
പി.കരുണാകരന്‍ എംപിയുടെ എംപി ഫണ്ടില്‍ നിന്ന് എട്ട് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 8,95,800 രൂപ അനുവദിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ഷിറിയ ജിഎച്ച്എസ്എസിന് 2,04,880രൂപ, വൊര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ കാളിയൂര്‍ സെന്റ് ജോസഫ് എയുപിഎസിന് 99,360 രൂപ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ കുഞ്ചത്തൂര്‍ ജിഎല്‍പിഎസിന് 71,830രൂപ, മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ഐല എസ്എസ്ബിഎയുപിഎസിന് 99,360 രൂപ, വൊര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ പാത്തൂര്‍ ജിഎച്ച്എസ്എസിന് 77830 രൂപ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ വാമഞ്ചിയൂര്‍ ജിഎല്‍പിഎസിന് 71,830രൂപ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ ബംഗ്ര ജിഎച്ച്എസ്എസിന് 2,04,880 രൂപ, വൊര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ എസ്എസ്എഎല്‍പിഎസിന് 71,830 രൂപയുമാണ് അനുവദിച്ചത്. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ ഭരണാനുമതി നല്‍കി.
- Log in to post comments