ഒരു കോടി വൃക്ഷത്തൈകളിലേക്ക് എന്റെ പങ്ക്' മത്സര വിജയികള്‍
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ഹരിതകേരള മിഷനും സംയുക്തമായി ജില്ലയിലെ ക്ലബുകള്‍ക്കായി സംഘടിപ്പിച്ച ഫല വൃക്ഷത്തൈ ഉത്പ്പാദന മത്സരത്തില്‍ ആറ് ക്ലബുകള്‍ വിജയികളായി. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ട എസ്ക്കെര്, കരുവാരക്കുണ്ട് ആലിക്കോട് യങ് വാരിയര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, ഒഴൂരിലെ തലക്കടത്തൂര്‍ വൈ.എസ്.റ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, മാറാക്കരയിലെ ഫിഫ യൂത്ത് വിങ് മുള്ളന്മട, മൊറയൂരിലെ അലിവ് സാംസ്കാരിക വേദി , എ.ആര്. നഗര്‍ പേങ്ങാട്ടുകുണ്ട് വിക്ടറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് തുടങ്ങിയ ക്ലബുകളാണ് സമ്മാനം നേടിയത്. ക്ലബുകള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. മുപ്പതില്‍ കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിച്ച ക്ലബുകള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. വൃക്ഷത്തൈ ഉല്പാദന മത്സരത്തില്‍ പങ്കെടുത്ത 86 ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍ 25, 000 ഫല വൃക്ഷത്തൈകളാണ് തയ്യാറാക്കിയത്. പരിസ്ഥിതി ദിനത്തില്‍ ക്ലബുകളുടെ നേതൃത്വത്തില്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയും അര്‍ഹരായിട്ടുള്ളവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. കൂടുതല്‍ തൈ ഉല്പാദിപ്പിച്ച ക്ലബുകളെ ഹരിതകേരള മിഷന്റെ പച്ചപ്പ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
(എം.പി.എം 2127/2020)
- Log in to post comments