Skip to main content

പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ പ്രവേശനം

 

 

         പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അഞ്ചു മുതല്‍ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളുടെ രക്ഷാകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും കീഴില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക ടൂഷന്‍ നല്‍കും. രാത്രികാല പഠനത്തിനും ശാരീരിക മാനസിക ആരോഗ്യ സേവനത്തിനുമായി റെസിഡെന്റ് ട്ട്യൂട്ടര്‍, മെനു അനുസൃതമായ സമീകൃത ആഹാരം, സ്‌കൂള്‍ യൂണിഫോം, നൈറ്റ് ഡ്രസ്, ഇന്നര്‍ ഡ്രസ്, ഹോസ്റ്റലിന്  തൊട്ടടുത്ത് ഗേള്‍സ് ഹൈ സ്‌കൂള്‍ സൗകര്യം, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന, പോക്കറ്റ് മണി, സ്റ്റേഷനറി സാധനങ്ങള്‍, യാത്രബത്ത തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 7356537604, 9895949486

date