Post Category
പാലുവായ് ലെവൽ ക്രോസ് ബുധനാഴ്ച്ച (ജൂൺ 10) അടച്ചിടും
പാളത്തിൽ പെട്ടെന്നുണ്ടായ അറ്റകുറ്റ പണികൾ കാരണം ബുധനാഴ്ച്ച (ജൂൺ 10) പാലുവായ് ലെവൽ ക്രോസ് ഗേറ്റ് നമ്പർ 11 അടച്ചിടും. പൂങ്കുന്നം-ഗുരുവായൂർ ലൈൻ ട്രെയിൻ പോകുന്ന റൂട്ടാണിത്. രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് വരെ ലെവൽ ക്രോസ് ഗേറ്റ് വഴി ഗതാഗതം അനുവദിക്കുന്നതല്ലെന്ന് ദക്ഷിണ റയിൽവേ അധികൃതർ അറിയിച്ചു. പകരം നാളത്തെ ഒരു ദിവസം വാഹനങ്ങൾ കരുവാൻപടി ലെവൽ ക്രോസ് ഗേറ്റ് നമ്പർ 12 വഴി തിരിച്ചു വിടും.
date
- Log in to post comments