Post Category
ഓൺലൈൻ പഠനം: പുരോഗതി വിലയിരുത്തി
ഓൺലൈൻ സംവിധാനം ഇല്ലാത്ത വിദ്യാർത്ഥികളുടെ കണക്ക് അധ്യാപകർ കൃതമായി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഓൺലൈൻ പഠനസൗകര്യങ്ങൾ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുന്നതിന് നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാതല യോഗം വിലയിരുത്തി. ജില്ലയിൽ 3503 എസ് എസ് എൽ സി വിദ്യാർത്ഥികൾക്കും 408 ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കുമാണ് ഇനി ഓൺലൈൻ സംവിധനം ഒരുക്കേണ്ടത്.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ ഗീത, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ മുഹമ്മദ് സിദ്ദിഖ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments