Skip to main content

ജനകീയ മത്സ്യകൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ ഉൾനാടൻ മന്ത്യോൽപാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ട പദ്ധതിയ്ക്കായി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, ശുദ്ധജല കുളങ്ങളിലെ നാടൻ മത്സ്യകൃഷി, നൈൽതിലാപ്പിയ കൃഷി, പങ്കേഷ്യസ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും, ശാസ്ത്രീയ ചെമ്മീൻകൃഷി, ശാസ്ത്രീയ ഓരുജല കൃഷി, ശുദ്ധജലത്തിലെ കൂട്കൃഷി, ഓരുജല കൂട് കൃഷി, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, എക്സ്റ്റൻസീവ് കാർപ്പ് മത്സ്യകൃഷി, എക്സ്റ്റൻസീവ് ചെമ്മീൻകൃഷി, എക്സ്റ്റൻസീവ് ഓരുജല മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0487 2421090 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
 

date