Post Category
വെങ്ങിണിശ്ശേരിയിൽ പകൽ വീടും ബഡ്സ് സ്‌കൂൾ ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു
ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങിണിശ്ശേരിയിൽ പകൽ വീട് വയോജന മന്ദിരത്തിന്റെയും, ബഡ്സ് സ്‌കൂൾ ക്ലാസ്സ് റൂമിന്റെയും ഉദ്ഘാടനം ഗവൺമെൻറ് ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം രണ്ട് ഘട്ടമായി 18 ലക്ഷം രൂപ ഉപയോഗിച്ചാണ് പകൽ വീട് നിർമ്മിച്ചത്. വയോജനങ്ങളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായി ആണ് പദ്ധതി. 6 ലക്ഷം രൂപ ചെലവിലാണ് ബഡ്‌സ് സ്‌കൂൾ ക്ലാസ് റൂം നവീകരണം പൂർത്തീകരിച്ചത്. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി ആർ സരള, പാറളം പഞ്ചായത്ത് പ്രസിഡൻറ് സതീപ് ജോസഫ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് പിടി സണ്ണി, ബ്ലോക്ക് മെമ്പർമാരായ കെ എ പ്രദീപ്, ചന്ദ്രൻ എൻ ടി, സുജിത ടീച്ചർ, സി ഡി പി ഓ ഡോക്ടർ ശ്രീവിദ്യ എസ് മാരാർ, ബി ഡി ഒ ഇൻ ചാർജ് സുമ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments