Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ കീഴിലുള്ള അടിമാലി, മറയൂര്‍, മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 20നും 35നും ഇടയില്‍ പ്രായമുള്ളതും ഇടുക്കി ജില്ലയില്‍ താമസിക്കുന്നതും ഒരു ലക്ഷം രൂപയില്‍  താഴെ വാര്‍ഷിക വരുമാനമുള്ളതുമായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ദേവികുളം താലൂക്കിലുള്ളവര്‍ക്ക്   മുന്‍ഗണന. ഡി.സി.എ, മലയാളം ടൈപ്പിംഗ്, ഓണ്‍ലൈന്‍ അപേക്ഷകള്‍ തയ്യാറാക്കുന്നതിനുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രതിമാസം 15000 രൂപ ഓണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ , ബയോഡേറ്റ, ജാതി/വരുമാന/യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജൂണ്‍ 20 ന് അഞ്ച് മണിക്ക് മുമ്പായി  അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലഭ്യമാക്കണം. ഫോണ്‍ 04864 224399.

date