Skip to main content

ടെണ്ടര്‍ ഇല്ലാതെ കുടുംബശ്രീക്ക് നിര്‍മ്മാണ ജോലി

കുടുംബശ്രീയുടെ വനിതാകണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ക്കും  എറൈസ് ഗ്രൂപ്പുകള്‍ക്കും ടെന്‍ഡര്‍ ഇല്ലാതെ തന്നെ വര്‍ക്ക് കിട്ടുവാന്‍ വേണ്ടണ്‍ി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുട അറ്റകുറ്റപണി, ഓട നിര്‍മ്മാണം, ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 2 ലക്ഷം രൂപ വരെയുളള പ്രവര്‍ത്തനങ്ങളില്‍ ടെന്‍ഡര്‍ ഇല്ലാതെ കിട്ടും. അത് കൂടാതെ ഓരോ ഗ്രൂപ്പുകള്‍ക്കും പതിനഞ്ച് ലക്ഷം രൂപ വരെ ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലെ ജോലികള്‍ക്കായി ലഭിക്കും. അസി.എഞ്ചിനിയര്‍മാര്‍ക്കും, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്കുമുളള ഇംപ്രസ്റ്റിന്റെ പരിധിക്കുളളിലാണെങ്കില്‍ ആ ഇംപ്രസ്റ്റില്‍ നിന്നും കുടുംബശ്രീയുടെ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ക്കും എറൈസ് ഗ്രൂപ്പുകള്‍ക്കും പണം നേരിട്ട് നല്‍കുവാന്‍ സാധിക്കും. ജില്ലയില്‍ വിവിധ സി.ഡി.എസ്സുകളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 12 കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകളും 18 എറൈസ് ഗ്രൂപ്പുകളുമാണുളളത്.
 

date