Post Category
പരീക്ഷക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാസ് വേണ്ട
തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷകള്‍ ജൂണ്‍ 15 ന് ആരംഭിക്കുന്നതിനാല്‍ ഇടുക്കി ജില്ലയിലെ അതിര്‍ത്തി, തോട്ടം മേഖലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് പ്രത്യേക പാസ് വാങ്ങണ്ട. ഇവര്‍ക്ക് കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാര്‍ എന്നീ ചെക്ക് പോസ്റ്റുകളിലൂടെ അതിര്‍ത്തി കടന്ന് പോകുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ തിരിച്ചറിയല്‍ രേഖയോ പരീക്ഷയുടെ ഹാള്‍ടിക്കറ്റോ മറ്റ് തിരിച്ചറിയല്‍ രേഖകളോ പരിശോധനക്ക് നല്‍കേണ്ടതാണ്.
date
- Log in to post comments