Post Category
സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി 14 ന്
വൃത്തിയാക്കല്‍, അണുനശീകരണം തുടങ്ങിയവ സംബന്ധിച്ച് ഒരു സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി സൂം എന്ന ആപ്പുവഴി ജൂണ്‍ 14 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ സംഘടിപ്പിക്കും. ഫോസ്റ്റാക് ട്രെയിനിംഗ് ഏജന്‍സിയായ ഇന്‍സൈറ്റുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി ജില്ലാ ഭക്ഷ്യസുരക്ഷാവിഭാഗം സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, കാറ്ററിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസ്സിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 220066, 8943346186.
date
- Log in to post comments