Skip to main content

വനിതാ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് കുടുംബശ്രീയുടെ സഹായ ഹസ്തം

2018, 2019 വര്‍ഷങ്ങളില്‍ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച ഇടുക്കി ജില്ലയിലെ വനിതാ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് ഒന്നരക്കോടി രൂപയുടെ ധനസഹായം ഇടുക്കി കുടുംബശ്രീ മിഷന്‍ മുഖേന വിതരണം ചെയ്തു.   ജില്ലയില്‍ പ്രളയം ബാധിച്ച 750 വനിതാ സംഘകൃഷി ഗ്രൂപ്പുകള്‍ക്കാണ് 20000/-രൂപ വീതം സഹായം നല്‍കിയത്.  സംസ്ഥാന പ്ലാനിംഗ് ബ്ലോര്‍ഡിന്റെ സഹായത്തോടെ നല്‍കിയ ഈ തുക സംഘകൃഷി ഗ്രൂപ്പുകള്‍ വിവിധ കാര്‍ഷീക പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് കാര്‍ഷിക പദ്ധതികള്‍ക്കുമാണ് വിനിയോഗിക്കുന്നത്.  
ജില്ലയിലെ ഇടുക്കി, ഇളംദേശം, അടിമാലി, കട്ടപ്പന, അഴുത, നെടുംങ്കണ്ടം, ദേവികുളം എന്നീ ബ്ലോക്കുകളിലാണ് ധനസഹായം നല്കിയത്. പ്രളയം മൂലം സാമ്പത്തിക നഷ്ടം നേരിടുകയും ഇപ്പോള്‍ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന വനിതാ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഈ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്ത്ം.  

 

date