Skip to main content

നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികള്‍ക്ക്  രജിസ്റ്റര്‍ ചെയ്യാം

 

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ താല്പര്യമുള്ള അതിഥി തൊഴിലാളികള്‍ക്ക് ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗണ്ഡ്, ജാര്‍ഖണ്ഡ്  എന്നീ സംസ്ഥാനങ്ങളിലേക്ക് ജില്ലയില്‍ നിന്നും നാളെ ( ജൂണ്‍11) ട്രെയിനുകള്‍ ഉണ്ടായിരിക്കും. ജില്ലയില്‍ നിന്നും അതിഥി തൊഴിലാളികളുമായി പോവുന്ന അവസാനവട്ട ട്രെയിനുകളായിരിക്കും ഇത്. താല്‍പര്യമുള്ള  തൊഴിലാളികള്‍ അതാത് പോലീസ് സ്റ്റേഷനുകള്‍,  24 മണിക്കൂര്‍  പ്രവര്‍ത്തിക്കുന്ന 8301803282 (കലക്ട്രേറ്റ് പാലക്കാട്), 0491 - 2505584 (ജില്ലാ ലേബര്‍ ഓഫീസ് പാലക്കാട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് ഫോണ്‍ നമ്പര്‍, സ്വന്തം ജില്ല, സംസ്ഥാനം തുടങ്ങിയ വിവരങ്ങള്‍  രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

date