Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 10) ആറ് പേർക്ക്  കോവിഡ് 19  സ്ഥിരീകരിച്ചു. 

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

മുംബൈ-1
മെയ് 29ന് എത്തിയ ലക്കിടി പേരൂർ സ്വദേശി(50 പുരുഷൻ)

യു എ ഇ-2
ജൂൺ ഒന്നിന് വന്ന മരുതറോഡ് സ്വദേശി(33 പുരുഷൻ), ദുബായിൽ നിന്നും
മെയ് 29ന് എത്തിയ ആനക്കര സ്വദേശി(29 സ്ത്രീ)

നൈജീരിയ- 2 
കോങ്ങാട് ചെറായ സ്വദേശി(47, പുരുഷൻ),കരിമ്പുഴ സ്വദേശി (30 പുരുഷൻ)

ഡൽഹി-1
അട്ടപ്പാടി കൽക്കണ്ടി സ്വദേശി(24 പുരുഷൻ)

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 178 പേരായി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.  

date