Post Category
കോവിഡ് 19: ജില്ലയില്‍ 178 പേർ ചികിത്സയിൽ
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 178 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 46 പേർ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് 22 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് (ജൂൺ 10) ജില്ലയിൽ 6 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി ഇന്ന് 617 സാമ്പിളുകൾ അയച്ചു.
പരിശോധനയ്ക്കായി ഇതുവരെ 12,158 സാമ്പിളുകൾ അയച്ചതിൽ 245 പേർക്കാണ് പോസിറ്റീവായത്. ഇതിൽ 65 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ആകെ 9997 പരിശോധനാ ഫലങ്ങളാണ് ഇതുവരെ ലഭ്യമായത്. ഇനിയും 2161 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1892 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
date
- Log in to post comments