Post Category
പരിഷ്‌കരിച്ച വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) കേരളയുടെ നവീകരിച്ച വെബ്‌സൈറ്റ് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി.രവിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ചാണ് വെബ്‌സൈറ്റ് തയാറാക്കിയിട്ടുളളത്. ദിവസേന നടക്കുന്ന അക്കാദമിക പരിപാടിയുടെ വിവരങ്ങൾ, ഓൺലൈൻ അധ്യാപക പരിവർത്തന പരിപാടി, കൈറ്റ് വിക്‌ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകൾ തുടങ്ങിയവ പുതിയ വെബ്‌സൈറ്റിലൂടെ ( https://scert.kerala.gov.in ) ലഭിക്കും. കൂടാതെ എസ്.സി.ഇ.ആർ.ടി നടത്തുന്ന വിവിധ പ്രതിഭാ പരിപോഷണ പരിപാടികളുടെ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
പി.എൻ.എക്സ്. 2104/2020
date
- Log in to post comments