Post Category
സീനിയർ ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരത്തെ സാംസ്‌കാരിക വകുപ്പു ഡയറക്ടറുടെ കാര്യാലത്തിൽ ഒഴിവുളള രണ്ടു സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഒരു വർഷത്തേയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ ക്ലാർക്ക്, സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷിക്കാം. അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 25200-54000 ശമ്പള സ്‌കെയിലിലോ അതിനു താഴെയുളള സ്‌കെയിലിലോ ജോലി ചെയ്യുന്നവരുമായിരിക്കണം. സാംസ്‌കാരിക വകുപ്പു ഡയറക്ടർ, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം - 23 എന്ന വിലാസത്തിൽ 30 നകം അപേക്ഷ സമർപ്പിക്കണം.
പി.എൻ.എക്സ്. 2106/2020
date
- Log in to post comments