ജന്‍വിജ്ഞാന്‍ വികാസ് യാത്ര സമാപനസമ്മേളനം ഇന്ന്; മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 14 ജില്ലകളിലെ 140 ഗ്രാമപഞ്ചായത്തുകളിലൂടെ 33 ദിവസമായി പര്യടനം നടത്തിയ ജന്‍വിജ്ഞാന്‍ വികാസ് യാത്രയുടെ സമാപന സമ്മേളനം ഇന്ന് (മാര്‍ച്ച് 1) രാവിലെ 10 മണിക്ക് ഡിപിസി ഹാളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രെഫ. കെ.പി ജയരാജന്‍ അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ പിഎന്‍ പണിക്കര്‍ അനുസ്മരണം നടത്തും.
എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രെഫ. പി.പ്രഭാകരന്‍, കാസര്‍കേട് നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍, സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.വി ശ്യാംലാല്‍, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, കെ.വി രാഘവന്‍ എന്നിവര്‍ സംബന്ധിക്കും.
- Log in to post comments