Skip to main content

താനാളൂരില്‍ ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങി

താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന കേന്ദ്രം തുടങ്ങി. പുത്തന്‍തെരു വി.ആര്‍ നായനാര്‍ സ്മാരക ഗ്രന്ഥാലയത്തിലാണ് ഓണ്‍ലൈന്‍ പഠനകേന്ദ്രം ആരംഭിച്ചത്. പഞ്ചായത്ത് തല ഉദ്ഘാടനം  വി.ആര്‍ നായനാര്‍ സ്മാരക ഗ്രന്ഥാലയത്തില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.പി രമേഷ് അധ്യക്ഷനായി. താനാളൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ  വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍  പി.എസ് സഹദേവന്‍ പദ്ധതി  വിശദീകരിച്ചു    കേന്ദങ്ങളില്‍ എത്തിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരമുള്ള സംവിധാനങ്ങള്‍  ഗ്രന്ഥാലയത്തില്‍ ഒരുക്കിയിട്ടുണ്‍്. 
  അധ്യാപകരായ എസ്. ശശികലദേവി, മിനിമോള്‍ എന്നിവരാണ് ക്ലാസ് നയിക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ സത്യാനന്ദന്‍ ഗ്രന്ഥാലയം പ്രസിഡന്റ് രാജന്‍ തയ്യില്‍, സി.മുഹമ്മദ് ഷാഫി, ബി.ആര്‍.സി ട്രെയിനര്‍ ജിജ എന്നിവര്‍ സംസാരിച്ചു.

(എം.പി.എം 2178/2020)
 

date