Post Category
പ്രത്യേക അറിയിപ്പ്
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് മാത്രമെ ഇന്ന് (ജൂണ്‍ 12) മുതല്‍ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ആരാധന ആരാധനാലയങ്ങള്‍ക്കുള്ളില്‍ ഒതുങ്ങുന്ന രീതിയില്‍ മാത്രമെ അനുവദിക്കൂവെന്നും മദ്രസകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും ആരാധനയ്ക്ക് ഒത്തുചേരാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.
(എം.പി.എം 2182/2020)
date
- Log in to post comments