Skip to main content

അതിജീവനക്കിറ്റ് വാങ്ങാനവസരം ജൂൺ 15 വരെ

ആലപ്പുഴ: കോവിഡ് 19 അതിജീവനക്കിറ്റ്  ജൂൺ 15 വരെ സപ്ലൈകോയുടെ  വിൽപ്പനശാലകളിൽ നിന്നു വാങ്ങാമെന്ന് സിഎംഡി പി .എം. അലി അസ്ഗർ പാഷ അറിയിച്ചു.  റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാത്ത കാർഡുടമകൾ കാർഡുമായെത്തി കിറ്റ്  കൈപ്പറ്റണം.

മിൽമ കാന്റീൻ: ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ഇരുനൂറോളം ജീവനക്കാരുള്ള പുന്നപ്ര മിൽമ സെൻട്രൽ പ്രോഡക്ട്‌സ് ഡയറി വക കാന്റീൻ ഓഗസ്റ്റ് ഒന്നു മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്വട്ടേഷൻ നൽകാം. ക്വട്ടേഷൻ സമർപ്പിക്കാനുള്ള അവസാന ദിവസം ജൂൺ24 ഉച്ചയ്ക്ക് ഒന്നുവരെയാണ്. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് തുറക്കും ഫോൺ: 0477- 2255999, 2255911.

സൗജന്യ കെ-മാറ്റ് ഓൺലൈൻ പരിശീലനം
ആലപ്പുഴ : സഹകരണ വകുപ്പിന്റെ കീഴിൽ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) നിയന്ത്രണത്തിൽ കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജി(ഐ.എം.റ്റി) പുന്നപ്രയിൽ ജൂൺ 21ന് നടക്കാനിരിക്കുന്ന കെ.മാറ്റ് പരീക്ഷയുടെ സൗജന്യ ഓൺലൈൻ പരിശീലനം ഈ മാസം 15,16,17 തീയതികളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് www.imtpunnapra.org. ഫോൺ: 8129659827, 9847961842.

date