Skip to main content

കോവിഡ് പ്രതിരോധം : ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ഉടൻ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നിന്റെ അടുത്ത ഘട്ട വിതരണം ജില്ലയിൽ ഉടൻ ആരംഭിക്കും. ഡി എം ഒ ഡോ ഡി സുലേഖയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ 108 ഹോമിയോ ഡിസ്പെൻസറികളിലൂടെ മാത്രമാണ് അടുത്ത ഘട്ടത്തിൽ മരുന്ന് വിതരണം ചെയ്യുക. കഴിഞ്ഞ ഘട്ടങ്ങളിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വാർഡുകൾ തോറും ആശാവർക്കർമാരുടെ സഹായത്തോടെയാണ് മരുന്ന് വിതരണം ചെയ്തിരുന്നത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് വീടുകളിൽ മരുന്ന് എത്തിക്കുന്ന രീതി അവസാനിപ്പിച്ചത്. ജില്ലാ ഹോമിയോ ആശുപത്രിയിലും ഡിസ് പെൻസറികളിലും എത്തിയാൽ ആവശ്യക്കാർക്ക് സൗജന്യമായി മരുന്ന് ലഭിക്കും. മാസത്തിൽ ഒരിക്കൽ തുടർച്ചയായ മൂന്നു ദിവസമാണ് മരുന്ന് കഴിക്കേണ്ടത്. രോഗഭീതി തുടരുന്ന സാഹചര്യത്തിൽ എല്ലാ മാസവും ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് കഴിക്കേണ്ടതാണെന്ന് ഡി എം ഒ അറിയിച്ചു.

date