Skip to main content

ഇന്ന് ജില്ലയിൽ 13 കോവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്തു

ഇന്ന് ജില്ലയിൽ 13 കോവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്തു . ഇതിൽ ഒമ്പത് പേർ വിദേശത്തു നിന്നും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് .

1.കുവൈറ്റിൽ നിന്നും 27/5ന് കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന അമ്പലപ്പുഴ സ്വദേശിനിയായ യുവതി .

2.ദുബായിൽ നിന്നും 1/6ന് കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചേർത്തല സ്വദേശിയായ യുവാവ് 

3.അബുദാബിയിൽ നിന്നും 27/5ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവ് .

4.ഛത്തിസ്ഘടിൽ നിന്നും 25/5ന് സ്വകാര്യവാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചേർത്തല സ്വദേശിയായ യുവാവ് .

5.മുംബയിൽ നിന്നും ട്രെയിനിൽ 27/5ന്  കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 52വയസുള്ള മാവേലിക്കര സ്വദേശിനി 

6.അബുദാബിയിൽ നിന്നും 1/6ന് കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെട്ടികുളങ്ങര സ്വദേശിയായ യുവാവ് 

7.ദുബായിൽ നിന്നും 1/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന പള്ളിപ്പാട് സ്വദേശിയായ യുവാവ് .

8.ഡൽഹിയിൽ നിന്നും വിമാന മാർഗം 30/5ന് കൊച്ചി യിൽ എത്തി   തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചമ്പക്കുളം സ്വദേശിയായ യുവാവ് 

9.ഡൽഹിയിൽ നിന്നും 30/5ന് വിമാന മാർഗം
കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചമ്പക്കുളം സ്വദേശിനിയായ പെൺകുട്ടി .

10.മസ്കറ്റിൽ നിന്നും 30/5ന് തിരുവനന്തപുരത്തു എത്തി തുടർന്ന്  ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 57വയസുള്ള നൂറനാട് സ്വദേശി .

11.അബുദാബിയിൽ നിന്നും  കൊച്ചിയിൽ 28/5ന് എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ
കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 52വയസുള്ള കരുവാറ്റ സ്വദേശി 

12.കുവൈറ്റിൽ നിന്നും 27/5ന് കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ
കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചേർത്തല സ്വദേശിനിയായ യുവതി 

13.അബുദാബിയിൽ നിന്നും 27/5ന് കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പാലമേൽ സ്വദേശിയായ യുവാവ് 

പത്തുപേരെ മെഡിക്കൽ കോളേജിലും മൂന്നു പേരെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു .95പേർ നിലവിൽ കോവി ഡ് ബാധിച്ച്  ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്

date