ദുരിതാശ്വാസനിധിയിലേക്ക് മാത്യു ടി.തോമസ് എം.എല്‍.എയ്ക്ക് ലഭിച്ച 1,37,795 രൂപ ജില്ലാ കളക്ടര്‍ക്ക് കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാത്യു ടി.തോമസ് എം.എല്‍.എയുടെ പക്കല്‍ ലഭിച്ച 1,37,795 രൂപയുടെ തുകയും ചെക്കും ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി.
പി.ആര്.എഫ് വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) 45,000 രൂപ, സി.പി.ഐ(എം) വേങ്ങല്‍ ലോക്കല്‍ കമ്മിറ്റി ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച 50,000 രൂപ, നിരണം വടക്കുംഭാഗം മണക്കാട്ടുവീട് എന്‍.പത്മാക്ഷിയമ്മ 20,000 രൂപ, നെല്ല് വിറ്റ തുകയില്‍ നിന്ന് വേങ്ങല്‍ പുല്ലാട്ടുചിറ പി.സി മോഹനന് നല്കിയ 2,700 രൂപ, വഴിയോര കച്ചവടത്തില്‍ നിന്നും ഒരു ദിവസത്തെ വരുമാനം വെസ്റ്റ് ഓതറ പട്ടുകാലായില്‍ പി.എ ജോസഫ് നല്കിയ 20,095 രൂപ എന്നീ തുകകളാണ് ജില്ലാ കളക്ടര്‍ക്ക് എംഎല്‍എ കൈമാറിയത്.
കൂടാതെ പി.ആര്.എഫ് വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) നേരത്തെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30,000 രൂപ മാത്യു ടി.തോമസ് എം.എല്‍.എയുടെ പക്കല്‍ കൈമാറിയിരുന്നു. (പിഎന്‍പി 2561/20)
- Log in to post comments