കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍, എറൈസ് ടീമുകള്‍ക്ക് ടെന്‍ഡറില്ലാതെ 2 ലക്ഷം രൂപവരെ വര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്
കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ എറൈസ് ടീമുകള്‍ക്ക് ടെന്‍ഡറില്ലാതെ രണ്ടു ലക്ഷം വരെയും ഒരു ഡിവിഷനില്‍ 25 ലക്ഷത്തിലധികരിക്കാത്ത മരാമത്ത് ജോലികള്‍ നല്‍കുന്നതിന് ഉത്തരവായി. ധനകാര്യ വകുപ്പിന്റെ 73/2020 ഉത്തരവ് പ്രകാരം റോഡുകളുടേയും കെട്ടിടങ്ങളുടേയും അറ്റകുറ്റപണികള്‍, റോഡിലെ കുഴികളടക്കുക, തോടുകളും ഓവു ചാലുകളും വൃത്തിയാക്കുക, റോഡുകളിലേക്കുള്ള മരച്ചില്ലകള്‍ വെട്ടുക, പൊതു കെട്ടിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തികളും അറ്റകുറ്റ പണികളും പൊതുമരാമത്ത്, ജലസേചനം, തദ്ദേശ സ്ഥാപനം, ജലഅതോറിട്ടി എന്നീ വകുപ്പുകള്‍ക്ക് ടെന്‍ഡര്‍ ഇല്ലാതെ കുടുംബശ്രീയ്ക്ക് കീഴിലുള്ള വിദഗ്ധ ടീമുകളെ പ്രവര്‍ത്തികള്‍ ഏല്‍പ്പിക്കാം.
സാനിറ്ററി, ഇലക്ട്രിക്കല്‍, ജലവിതരണം തുടങ്ങിയവയുടെ വാര്‍ഷിക പരിപാലന കരാര്‍ വര്‍ക്കുകള്‍ ടെന്‍ഡറില്ലാതെ കുടുംബശ്രീമിഷന് നല്‍കാവുന്നതാണെന്ന് ഉത്തരവിലുണ്ട്. കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ 12 കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ മേസണ്‍ പരിശീലനം പൂര്‍ത്തിയാക്കുകയും ലൈഫ്, പിഎംഎവൈ, ഗ്രാമീണ്‍ എന്നീ പദ്ധതികള്‍ ഉള്‍പ്പെട്ട 22 വീടുകളുടെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നു. കൂടാതെ എറൈസ് പദ്ധതിക്ക് കീഴില്‍ പ്ലംബിംഗ്, ഇലക്ട്രിക്കല്‍ എന്നീ മേഖലകളില്‍ പരിശീലനം നേടിയ 11 മള്‍ട്ടി ടാസ്‌ക് ടീമുകളും കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തന സജ്ജരാണ്. ഈ കുടുംബശ്രീ വനിതകളുടെ സേവനം ലഭ്യമാക്കുന്നതിനും ജോലികള്‍ ഏല്‍പ്പിക്കുന്നതിനും കുടുംബശ്രീ ജില്ലാമിഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.ഫോണ്‍ 0468 2221807
- Log in to post comments