Skip to main content

ജില്ലയില്‍ നിന്നും ഇന്നലെ മടങ്ങിയത് 621 അതിഥി തൊഴിലാളികള്‍.

 

ജില്ലയില്‍ നിന്നും ഇന്നലെ (ജൂണ്‍ 11) വിവിധ ട്രെയിനുകളിലായി 621 അതിഥി തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങി. തിരൂര്‍ - ബീഹാര്‍ ട്രെയിനില്‍ 335, പാലക്കാട് - ഉത്തര്‍പ്രദേശ് ട്രെയിനില്‍ 58, പാലക്കാട് - ജാര്‍ഖണ്ഡ് ട്രെയിനില്‍ 142, കൊല്ലം - ഭോപ്പാല്‍ 86 പേര്‍ ഉള്‍പ്പടെ 621 അതിഥി തൊഴിലാളികളാണ് പാലക്കാട് ജംഗ്ഷന്‍ , ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നായി ഇന്നലെ (ജൂണ്‍ 11) ജില്ലയില്‍ നിന്നും സ്വദേശത്തേ്ക്ക് മടങ്ങിയത്.

താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ തൊഴിലാളികളെ എത്തിച്ച് ശരീരതാപനില പരിശോധിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സ്വദേശത്തേക്ക് മടങ്ങിയത് 13644 അതിഥി തൊഴിലാളികള്‍.

ജില്ലയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ഇതുവരെ നാട്ടിലേക്ക് മടങ്ങിയത് 13644 അതിഥി തൊഴിലാളികള്‍. മെയ് ആറ് മുതല്‍ ജൂണ്‍ 11 വരെയുള്ള ദിവസങ്ങളിലായി 30 ഓളം  ട്രെയിനുകളിലായി ഒഡീഷ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ബീഹാര്‍, ഉത്തരാഖണ്ഡ്, ചത്തീസ്ഖണ്ഡ്, ത്രിപുര, മധ്യപ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലേക്കാണ് തൊഴിലാളികള്‍ മടങ്ങിയത്.
 

ബസ്സില്‍ നാട്ടിലേയ്ക്ക് മടങ്ങിയത് 673 തൊഴിലാളികള്‍

ജില്ലയിലെ വിവിധ ഇടങ്ങളില്‍ തൊഴിലിനായെത്തി ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താന്‍ കഴിയാതെപോയ തമിഴ്നാട്ടിലെ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവായൂര്‍, കടലൂര്‍, വെസ്റ്റ് ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 673 തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസുകളിലായി മടക്കി അയച്ചു. മെയ് 13 ന് 86 പേര്‍, മെയ് 15 ന് 281 പേര്‍, മെയ് 18 ന് 152, മെയ് 22 ന് 90, മെയ് 25 ന് 30,  മെയ് 29 ന് 34 പേര്‍ എന്നിങ്ങനെ 673 അതിഥി തൊഴിലാളികളാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്, കെ.എസ്.ആര്‍.ടി.സി. എന്നിവയുടെ നേതൃത്വത്തില്‍ ബസുകളില്‍ നാട്ടിലേയ്ക്ക് മടങ്ങിയത്.

date