Skip to main content

ജില്ലയില്‍ ചികിത്സയിലുള്ള ഏഴ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യനില തൃപ്തികരം

 

ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 178 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സയിലുള്ള 12 പേരില്‍ ഏഴുപേര്‍ കുട്ടികളാണ്. ഇതില്‍ മൂന്ന് കുഞ്ഞുങ്ങളുടെ (ശ്രീകൃഷ്ണപുരം -മൂന്ന് മാസം, പെരിങ്ങോട് -ഏഴ് മാസം, കാരാക്കുറിശ്ശി -10 മാസം) ആദ്യ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  

 

108 പേര്‍ ജില്ലാ ആശുപത്രിയിലും മറ്റുള്ളവര്‍ മാങ്ങോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സാമ്പിള്‍ പരിശോധനകള്‍ നടത്തിവരുന്നതായും അധികൃതര്‍ അറിയിച്ചു.

 

date