മെന്റര്‍ ടീച്ചര്‍ നിയമനം 22 ലെ കൂടിക്കാഴ്ച റദ്ദാക്കി; അപേക്ഷ ജൂണ്‍ 25 വരെ.
പട്ടികവര്‍ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലെ (അട്ടപ്പാടി ബ്ലോക്ക് ഒഴികെ) പ്രൈമറിതലത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി 'ഗോത്രബന്ധു ' പദ്ധതി പ്രകാരം മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നതിനുള്ള ജൂണ്‍ 22 ന് നടക്കാനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. കോവിഡ് 19 ന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച റദ്ദാക്കി പുതിയ വിജ്ഞാപനം ഇറക്കിയത്. ഈ തസ്തികയിലേക്ക് ടി.ടി.സി/ ഡി.എഡ്/ ബി.എഡ് യോഗ്യതയുളള അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, പ്രായം, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ ജൂണ്‍ 25 നകം സമര്‍പ്പിക്കണം. പ്രദേശിവാസികളായ പട്ടികവര്‍ഗക്കാര്‍ക്കും ഗോത്രഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടാകും. ഫോണ്‍ : 0491-2505383.
- Log in to post comments