Post Category
ബിരുദ കോഴ്സുകളില്‍ സീറ്റൊഴിവ്
കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷം മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി. മൈക്രോബയോളജി, ബി.എ. ഫംഗ്ഷണല്‍ ഇംഗ്ലീഷ് ബിരുദ കോഴ്സുകള്‍ക്ക് സംവരണ വിഭാഗത്തിലും ജനറല്‍ വിഭാഗത്തിലുമായി സീറ്റൊഴിവുണ്ട്. ബി.എസ്.സി. മൈക്രോബയോളജി (ജനറല്‍ - 1), ബി.എ. ഫങ്ഷണല്‍ ഇംഗ്ലീഷ് (ഇ.ടി.ബി. - 1, മുസ്ലീം - 1, പി.എച്ച്. - 1) എന്നിങ്ങനെയാണ് ഒഴിവുകള്‍. വെളളക്കടലാസിലുളള അപേക്ഷയും മുന്‍ സെമസ്റ്ററുകളുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പും പ്ലസ്സ് ടു സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ജൂണ്‍ 16 ന് വൈകിട്ട് നാലിനകം കോളേജ് ഓഫീസിലോ principalgasck@gmail.com ലോ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 04923-2572883.
date
- Log in to post comments