Skip to main content

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരിയുടെയും ഡ്രൈവര്‍ മധുസൂദനന്റെയും കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ മെയ് 26 ന് നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡ്രൈവറും ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇന്നാണ് (ജൂണ്‍ 12) പരിശോധന ഫലം ലഭിച്ചത്. ഇരുവരും ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 
 

date