Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു

 

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 12) അഞ്ച് പേർക്ക്  കോവിഡ് 19  സ്ഥിരീകരിച്ചു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

മുംബൈ-1
കോങ്ങാട് സ്വദേശി(52 പുരുഷൻ)

കുവൈത്ത്-1
തൃത്താല സ്വദേശി (30 പുരുഷൻ)

ദുബായ്- 2
പട്ടാമ്പി കൊണ്ടൂർകര സ്വദേശി (22 പുരുഷൻ),

 ആനക്കര സ്വദേശി (29 പുരുഷൻ)

ഡൽഹി-1
പൊൽപ്പുള്ളി പനയൂർ സ്വദേശി (50 പുരുഷൻ)

 ഇന്ന് ജില്ലയിൽ ആറുപേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 177 ആയി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.  

date