Post Category
വാളയാർ ചെക്പോസ്റ്റ് വഴി 1543 പേർ കേരളത്തിലെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് ( ജൂൺ 13 നു വൈകിട്ട് 6 വരെ) 1543 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. 856 പുരുഷൻമാരും 421 സ്ത്രീകളും 266 കുട്ടികളുമുൾപ്പെടെയുള്ളവർ 476 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 398 കാറുകൾ, 54 ഇരുചക്രവാഹനങ്ങൾ, 14 ട്രാവലറുകൾ, 4 മിനി ബസുകൾ, 4 ഓട്ടോറിക്ഷകൾ , രണ്ട് ആംബുലൻ സുകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
date
- Log in to post comments