Skip to main content
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ എത്തുന്നവരെ തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയമാക്കുന്നു

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ ഇനി പ്രവേശനം തെര്‍മ്മല്‍ സ്‌കാനിങ്ങിനു ശേഷം

കോവിഡ്-19 ന്റെ സാഹചര്യത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ എത്തുന്നവരെ തെര്‍മ്മല്‍ സ്‌കാനിംഗിന് ശേഷമാണ് ഓഫീസില്‍ പ്രവേശിപ്പിക്കുന്നത്. ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയിലായതിനാല്‍ ജീവനക്കാരുടേയും പൊതുജനങ്ങളുടേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടണ്‍ിയാണ് നടപടി.  ഓഫീസില്‍ എത്തുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും കൈകള്‍ സോപ്പിട്ടുകഴുകിയതിനുശേഷം മാത്രം ഓഫീസില്‍ പ്രവേശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

date