Skip to main content

കഴിഞ്ഞ ദിവസം  ജില്ലയില്‍ മടങ്ങി എത്തിയത് 92 പ്രവാസികള്‍ 9 പേര്‍  ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍

 

 കുവൈറ്റ്, റിയാദ്, ദോഹ,  ഘാന, ആഡിസ് അബാബ   എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി,  കണ്ണൂർ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ  കഴിഞ്ഞ ദിവസം (ജൂണ്‍ 13) ജില്ലയിലെത്തിയത് 92 പാലക്കാട് സ്വദേശികള്‍.  ഇവരിൽ 9 പേർ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.  83 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 കുവൈറ്റിൽ   നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 76 പേരിൽ 4 പേർ ഇൻസ്റ്റിറ്റ്യൂഷനൽ  ക്വാറന്റൈനിൽ പ്രവേശിച്ചു. 72 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

ഘായിൽ നിന്നും  നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 3 പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു.  ഒരാൾ വീട്ടിൽ നിരീക്ഷണത്തിലാണ്.

 ദോഹയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 2 പേരിൽ ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ  ക്വാറന്റൈനിൽ  പ്രവേശിച്ചു. ഒരാൾ വീട്ടിൽ നിരീക്ഷണത്തിലാണ്.

 റിയാദിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ  ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. ഒരാൾ വീട്ടിൽ നിരീക്ഷണത്തിലാണ്.

 ആഡിസ് അബാബയിൽനിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 8 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 1414 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 1414 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 534 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

 880 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

date