Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു

 

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 14) ആറ് പേർക്ക്  കോവിഡ് 19  സ്ഥിരീകരിച്ചു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

ദുബായ്-1
ചാലിശ്ശേരി സ്വദേശി (27 പുരുഷൻ)

മുംബൈ-3
മെയ് 31ന് എത്തിയ മൂന്ന് അമ്പലപ്പാറ സ്വദേശികൾ(45,23 സ്ത്രീകൾ, 53 പുരുഷൻ)

സൗദി-1
ജൂൺ ആറിന് എത്തിയ കുമരംപുത്തൂർ സ്വദേശി (52 പുരുഷൻ)

ചെന്നൈ-1
മെയ് 30ന് എത്തിയ ചെത്തല്ലൂർ വെള്ളക്കുന്ന് സ്വദേശി (65 പുരുഷൻ)

 ഇന്ന് ജില്ലയിൽ 27 പേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 152 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ഒരാൾ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.  
 

date