Skip to main content

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

കാവനൂര്‍, പുല്‍പ്പറ്റ, ചീക്കോട്, കുഴിമണ്ണ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തുകളില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പറിന് എസ്.എസ്.എല്‍.സി പാസാവാത്തവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം  അരീക്കോട് അഡീഷനല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ നല്‍കണം. ഫോണ്‍: 0493: 2757275.
(എം.പി.എം 2192/2020)
 

date