Skip to main content

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് വിമുക്തരായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തരായി. ജൂണ്‍ ഒന്നിന് രോഗബാധ സ്ഥിരീകരിച്ചവരായ താഴേക്കോട് മാട്ടറക്കല്‍ സ്വദേശി 26 കാരന്‍, തൃക്കലങ്ങോട് എളങ്കൂര്‍ കുട്ടശ്ശേരി സ്വദേശി 21 കാരന്‍, ജൂണ്‍ രണ്‍ിന് രോഗം സ്ഥിരീകരിച്ചവരായ ഗൂഡല്ലൂര്‍ ധര്‍മ്മഗിരി സ്വദേശി 40 കാരന്‍, തിരൂരങ്ങാടി വടക്കേമമ്പുറം പണ്‍ാരങ്ങാടി സ്വദേശി 43 കാരന്‍, ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച മാറഞ്ചേരി മാസ്റ്റര്‍പ്പടി സ്വദേശി 20 കാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
(എം.പി.എം 2207/2020)
 

date