നൊച്ചാട് ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം; മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
നൊച്ചാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ടുകോടി രൂപയും പഞ്ചായത്ത് വിഹിതവുമടക്കം രണ്ടരക്കോടി ചെലവില്‍ മുളിയങ്ങലില്‍ ജലസേചന വകുപ്പ് അനുവദിച്ച 18 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. മൂന്നു നിലകളിയായി 11,625 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കാര്യാലയത്തിന്റെ നിര്‍മ്മാണം.
ചടങ്ങില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ നളിനി, അഡ്വ. കെ.കെ രാജന്‍, കെ.ടി ബാലകൃഷ്ണന്‍, ശോഭന വൈശാഖ് എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ ബാലന്‍, മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ്, ഒ.വി സുധീഷ് കുമാര്‍, കെ സിദ്ധിഖ്, സൂരജ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments