Post Category
ആവിപ്പാലം അപ്രോച്ച് റോഡ് നിര്‍മ്മാണ പ്രവൃത്തി തുടങ്ങി
ആവിപ്പാലം അപ്രോച്ച് റോഡ് നിര്‍മ്മാണ പ്രവൃത്തി കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ തീരദേശ പുനരുദ്ധാരണ പദ്ധതിയില്‍ 80 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം.
20 വര്‍ഷം മുമ്പ് പാലം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഭൂമിതര്‍ക്കം ഉള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാല്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ പയ്യോളി ബീച്ച് വഴി തിക്കോടി വരെ എളുപ്പത്തില്‍ എത്താന്‍ കഴിയും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രജില പി.ടി, വാര്‍ഡ് അംഗങ്ങളായ എം.കെ പ്രേമന്‍, ടി ഖാലിദ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments