Skip to main content

കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസ്  പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു 

 

കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കിയ കെ.എസ്.ഇ.ബി ഓഫീസ് നോര്‍ത്ത് പുതിയ കെട്ടിടം കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ അധ്യക്ഷത വഹിച്ചു. 

 

കൊയിലാണ്ടി കനറാ ബാങ്കിന് പിന്‍വശം ജുമാമസ്ജിദ് റോഡിലെ ദോഹ ബില്‍ഡിങ്ങിലാണ് 2300 സ്‌ക്വയര്‍ ഫീറ്റില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടത്തിന്റെ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് നഗരസഭ നേതൃത്വം കൊടുക്കുകയും ജനകീയമായി വ്യാപാരികളുടെയും വിവിധ സംഘടനളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും  സഹായത്തോടുകൂടി പണി പൂര്‍ത്തിയാക്കുകയുമായിരുന്നു. 

 

ഓഫീസിന്റെ ഭാഗമായി ക്യാഷ് കൗണ്ടര്‍, അന്വേഷണ വിഭാഗം,  പ്രത്യേക ഓഫീസ് സംവിധാനം എന്നിവയും ടോയ്‌ലറ്റ് സൗകര്യങ്ങളും മീറ്റിംഗ് ഹാളും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിക്കള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ജീവനക്കാര്‍ ടി.വി കൈമാറി. 

 

വാര്‍ഡ് കൗണ്‍സിലര്‍ വി.പി ഇബ്രാഹീംകുട്ടി, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജി സോണി, അസി.എക്‌സിക്യൂട്ടീവ് ടി ഗോപാലന്‍, സബ് എഞ്ചിനിയര്‍ എം.പി സുജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

date