Skip to main content

പേരണ്ടൂര്‍ - വടുതല പാലത്തിനായുള്ള സർവെ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കും

  എറണാകുളം: പേരണ്ടൂര്‍-വടുതല പാലത്തിന്റെ സര്‍വേ ജോലികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയില്‍ കൊച്ചി നഗരത്തിലെ വിവിധ പാലങ്ങളുടെ പദ്ധതി പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

 അറ്റ്‌ലാന്റിസ് റെയില്‍വേ മേല്‍പ്പാലത്തിന്റെ മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ അടിയന്തരമായി പുനരാരംഭിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വടുതല റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റെയില്‍വേയുടെ പുതുക്കിയ അലൈന്‍മെന്റ് ലഭിച്ചശേഷം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുനരാരംഭിക്കും.
 
കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍  ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ, കൊച്ചിമേയര്‍ സൗമിനി ജെയിന്‍, ആര്‍.ബി.ഡി.സി.കെ എം.ഡി ആര്‍. രാഹുല്‍, ഡെപ്യൂട്ടി കളക്ടര്‍ എം. വി സുരേഷ്‌കുമാര്‍, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date