Post Category
മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി : ജില്ലയിൽ 135 കോടി 37 ലക്ഷം രൂപ വിതരണം ചെയ്തു
മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയിലൂടെ ജില്ലയിൽ ഇത് വരെ 135 കോടി 37 ലക്ഷം രൂപ വിതരണം ചെയ്തു. കോവിഡ് മൂലം ദുരിതത്തിലായവർക്ക് കുടുംബശ്രീ വഴി നൽകുന്ന ഈടില്ലാത്ത പലിശരഹിത വായ്പയാണിത്. ജില്ലയിലെ 16350 അയൽക്കൂട്ടങ്ങൾ വഴി 1,94,960 അംഗങ്ങൾക്കാണ് ഈ തുക നൽകിയത്. ജില്ലയിൽ 184 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി തുകയുടെ വിതരണം ജൂണിൽ പൂർത്തിയാക്കും. ആറുമാസത്തെ മൊറട്ടോറിയം വായ്പയ്ക്കുണ്ട്. തുടർന്ന് മാസത്തവണ അയൽക്കൂട്ടങ്ങൾ തിരിച്ചടയ്ക്കും. പലിശത്തുക മൂന്ന ഘട്ട സബ്സിഡിയായി സർക്കാർ കുടുംബശ്രീക്ക് നൽകും. അവ അയൽകൂട്ടങ്ങൾക്ക് കൈമാറുകയും ചെയ്യും. അയൽക്കൂട്ടങ്ങളുടെ ലിങ്കേജ് ബാങ്കുകളിൽ നിന്നാണ് വായ്പയെടുക്കുന്നത്. ഒമ്പത് ശതമാനമാണ് പലിശ. വിവിധ തോതുകളിലായാണ് തുക ലഭ്യമാക്കുന്നത്.
date
- Log in to post comments