Post Category
കളറാണ് ജീവിതം പദ്ധതി ഉദ്ഘാടനം
കുട്ടികളിലെ ആത്മഹത്യാ പ്രവണത വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ രാമവർമ്മ ജില്ല ആയുർവേദ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തിൽ നടപ്പിലാക്കുന്ന 'കളറാണ് ജീവിതം 'പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സലജകുമാരി നിർവ്വഹിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ കുട്ടികളിലെ മാനസിക സംഘർഷം കുറച്ച് ആത്മഹത്യാപ്രവണത തടയുന്നതിനുള്ള പ്രതിരോധ പരിപാടിയാണിത്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
date
- Log in to post comments