Skip to main content

ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ മരിച്ചയാൾക്ക് കോവിഡില്ല

ശ്വാസ തടസ്സത്തിന് ചികിത്സ തേടിയെത്തി ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ മരിച്ച വടക്കേക്കാട് സ്വദേശിനിക്ക് കോവിഡ് നെഗറ്റീവ്. വടക്കേകാട് കല്ലൂർ വട്ടംപാടം നാറാണത്ത് ജലാലുദ്ധീൻ ഭാര്യ ഖദീജയാണ് (53) മരിച്ചത്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് ചികിത്സയ്ക്ക് ദേവസ്വം ആശുപത്രിയിൽ എത്തിയ ഇവർ മരണപ്പെട്ടത്. കണ്ടെയ്ൻമെന്റ് സോണിൽ നിന്നും എത്തിയ രോഗിയായതിനാൽ ഗുരുവായൂർ ദേവസ്വം ആശുപത്രി ഉടൻ അടച്ചുപൂട്ടുകയും ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇന്നലെയാണ് (ജൂൺ 15) മരിച്ചയാൾക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ച റിപ്പോർട്ട് വന്നത്.
 

date