Skip to main content

മിഷന്‍ കോഴിക്കോട്  1000 പി.പി.ഇ കിറ്റുകള്‍ കൈമാറി

 

 

ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മിഷന്‍ കോഴിക്കോട് 1000 പി.പി.ഇ കിറ്റുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. മിഷന്‍ കോഴിക്കോട് ചെയര്‍മാന്‍ എം.കെ മുനീര്‍ എം.എല്‍.എയില്‍ നിന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു കിറ്റുകള്‍ ഏറ്റുവാങ്ങി. കോവിഡ് രോഗബാധയുള്ളവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് കിറ്റുകള്‍ നല്‍കിയത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി,  കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ കെ.ഗോപകുമാർ, എൻ.സി അബൂബക്കർ, സി.ടി സക്കീർ ഹുസൈൻ,  കാദിരിക്കോയ എന്നിവര്‍ സംബന്ധിച്ചു.

date