Post Category
ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്
ജില്ലയില്‍ ഓരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്ന് ജൂണ്‍ 10 ന് ജില്ലയിലെത്തി വീട്ടിലും 12 മുതല്‍ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്ന തൊണ്ടര്‍നാട് സ്വദേശിയായ 40 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ രോഗം സ്ഥിരീകരിച്ച് 21 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ ബീച്ച് ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.
date
- Log in to post comments