Post Category
515 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി
കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 515 പേര്‍ തിങ്കളാഴ്ച നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. പുതുതായി നിരീക്ഷണത്തിലായ 249 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3419 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 34 പേര്‍ ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തിലുളളത്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2545 ആളുകളുടെ സാമ്പിളുകളില്‍ 2114 എണ്ണത്തിന്റെ ഫലം ലഭിച്ചു. 426 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും 3407 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 2788 ല്‍ 2771 എണ്ണം നെഗറ്റീവാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ 210 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.
date
- Log in to post comments