Skip to main content

ഇന്ന് ജില്ലയിൽ 5പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു

 രണ്ടുപേർക്ക് സന്പർക്കം വഴിയാണ് രോഗം . മറ്റു മൂന്നുപേർ വിദേശത്തു നിന്നും വന്നതാണ്.

1&2 ഡൽഹിയിൽ നിന്നും30/5ന്  കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരിക്കുകയും തുടർന്ന്  12/6ന് രോഗം സ്ഥിരീകരിക്കുകയും  ചെയ്ത കുട്ടിയുടെ മുത്തച്ഛനും മുത്തശിയും  ആയ  72വയസ്സും 66വയസ്സും ഉള്ളചമ്പക്കുളം സ്വദേശികളായ  ദമ്പതിമാർക്കാണ് സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്

3.ദുബായിൽ നിന്നും 28/5ന് കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന കരുവാറ്റ സ്വദേശിയായ യുവാവ് .

4.ദോഹയിൽ നിന്നും 4/6ന് കണ്ണൂരെത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെകോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ് 

5.കുവൈറ്റിൽ നിന്നും1/6ന്  തിരുവനന്തപുരത്തു എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 54വയസുള്ള കായംകുളം സ്വദേശി .

ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 106പേർ രോഗബാധിതരായി ആശുപത്രികളിൽ ചികിത്സയിൽ ഉണ്ട് .

date