Skip to main content

പത്തനംതിട്ട ജില്ല കോവിഡ് 19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.14.06.2020

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (14) രണ്ടു പേര്‍ക്ക് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. 1) ജൂണ്‍ ഒന്നിന് ദുബായിയില്‍ നിന്നും എത്തിയ വളളിക്കോട്, കൈപ്പട്ടൂര്‍ സ്വദേശിനിയായ 31 വയസുകാരി. 2) ജൂണ്‍ അഞ്ചിന് ദുബായിയില്‍ നിന്നും എത്തിയ അടൂര്‍, പളളിക്കല്‍ സ്വദേശിനിയായ 26 വയസുകാരി എന്നിവര്‍ക്കാണ് ഇന്ന്(14) രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതുവരെ ആകെ 131 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ ചികിത്സയില്‍ ഉണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 39 ആണ്.
നിലവില്‍ ജില്ലയില്‍ 91 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 86 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 41 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ നാലു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 47 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 15 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 112 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (14) പുതിയതായി അഞ്ചു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 109 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3319 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1051 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (14) തിരിച്ചെത്തിയ 96 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (14) എത്തിയ 204 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 4479 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 129 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 966 പേര്‍ താമസിക്കുന്നുണ്ട്.
ജില്ലയില്‍ നിന്ന് ഇന്ന് (14) 228 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 10924 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.
ഇന്നു(14)വരെ അയച്ച സാമ്പിളുകളില്‍ 127 എണ്ണം പൊസിറ്റീവായും 9834 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 713 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
സാമൂഹവ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായി റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനായി വിവിധ ആശുപത്രികളില്‍ നിന്നും ഇതുവരെ ആകെ 485 സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 40 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 129 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് (14) 1018 കോളുകള്‍ നടത്തുകയും, 87 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
മേയ് 22ന് ഡല്‍ഹിയില്‍ നിന്നും ആലപ്പുഴ ജില്ലയില്‍ എത്തുകയും, അവിടെ ക്വാറന്റൈനില്‍ ആവുകയും ചെയ്ത മാന്നാര്‍ സ്വദേശിനിയായ യുവതി നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനുശേഷം ആലപ്പുഴ ജില്ലയില്‍ നടത്തിയ സ്രവ പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തുകയുണ്ടായി. യുവതി പത്തനംതിട്ട ജില്ലയിലുളള കുടുംബ വീട്ടില്‍ എത്തുകയും കോഴഞ്ചേരിയിലുളള സ്വകാര്യ ആശുപത്രിയിലടക്കം ചില സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്. ഈ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആശുപത്രി ജീവനക്കാരുള്‍പ്പെടെയുളള എട്ടു പ്രൈമറി കോണ്‍ടാക്ടുകളെയും കണ്ടെത്തുകയും അവരെ വീടുകളില്‍ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു.
ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ  ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
 

date